തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഏ​ഴ് പേ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. മ​ധ്യ​നി​ര മാ​നേ​ജ്മെ​ന്‍റ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന പ്ര​ഫ. സു​ശീ​ൽ​ഖ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച ഏ​ഴു പേ​രെ​യാ​ണ് ഒ​രു നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ പി​രി​ച്ചു​വി​ട്ട​ത്.

എ​ച്ച്ആ​ർ മാ​നേ​ജ​ർ ഷെ​ജു, ഫി​നാ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ബീ​നാ ബീ​ഗം, സി​വി​ൽ വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ, അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്നു ട്രെ​യി​നി​മാ​ർ എ​ന്നി​വ​ർ പി​രി​ച്ചു​വി​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഫെ​ബ്രു​വ​രി 29ന് ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ജോ​ലി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. വെ​വ്വേ​റെ പി​രി​ച്ചു​വി​ട​ൽ ഉ​ത്ത​ര​വ് ത​യാ​റാ​ക്കി ഇ​വ​ർ​ക്ക് പേ​ഴ്സ​ണ​ൽ മെ​യി​ലു​ക​ളി​ൽ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.