തൃശൂരില്‍ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു
Wednesday, May 31, 2023 4:46 PM IST
തൃശൂര്‍: പാലപ്പിള്ളി കുണ്ടായിയില്‍ വീണ്ടും പുലിയിറങ്ങി. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ പശുവിനെ കറക്കാന്‍ തൊഴുത്തില്‍ എത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
പ്രദേശത്ത് തുടര്‍ച്ചയായി പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.