ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി: ശി​വ​ശ​ങ്ക​റി​നു സി​ബി​ഐ നോ​ട്ടീ​സ്
ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി: ശി​വ​ശ​ങ്ക​റി​നു സി​ബി​ഐ നോ​ട്ടീ​സ്
Wednesday, October 5, 2022 6:28 PM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് സി​ബി​ഐ നോ​ട്ടീ​സ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

രാ​വി​ലെ 10.30ന് ​സി​ബി​ഐ ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ശി​വ​ശ​ങ്ക​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍റെ പ​ദ്ധ​തി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഫ്ലാ​റ്റ് നി​ർ​മി​ക്കു​ന്ന​തി​നു ക​രാ​ർ ന​ൽ​കി​യ​തി​ൽ കോ​ടി​ക്ക​ണ​ക്ക​നു രൂ​പ ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യെ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ ആ​രോ​പ​ണം.


യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ശി​വ​ശ​ങ്ക​റും ക​മ്മീ​ഷ​ൻ തു​ക വീ​തി​ച്ചെ​ടു​ത്തെ​ന്നും സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് ആ​രോ​പി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശി​വ​ശ​ങ്ക​റെ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Related News
<