കോട്ടയം: പ്രവാസി മലയാളിയോട് 20,000 രൂപയും, ഒരു കുപ്പി സ്കോച്ചും കൈക്കൂലി വാങ്ങിയ മാഞ്ഞൂർ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ. അസി. എൻജിനീയർ ഇ.ടി. അജിത്കുമാറിനെയാണ് വിജിലൻസ് സംഘം തന്ത്രപൂർവം പിടികൂടിയത്.

പ്രവാസി മലയാളിയുടെ ഒരു പ്രോജക്റ്റിനു സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് 20,000 രൂപയും, കുപ്പിയും ഇയാൾ ആവശ്യപ്പെട്ടത്. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.