എം.എസ്. സ്വാമിനാഥന് വിട; മൃതദേഹം ചെന്നൈയില്‍ സംസ്കരിച്ചു
Saturday, September 30, 2023 7:47 PM IST
ചെന്നൈ: അന്തരിച്ച പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥന്റെ മൃതദേഹം സംസ്കരിച്ചു.
വസന്ത് നഗര്‍ വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. നിരവധി ആളുകള്‍ ചടങ്ങിനെത്തി. മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, പി. പ്രസാദ് എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.
തമിഴ്നാട് ഗവര്‍ണര്‍ ആര്.എല്‍.രവി, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.