വി​ഴി​ഞ്ഞം ക​ലാ​പ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​ല​ർ​ത്തു​ന്ന മൗ​നം ദു​രൂ​ഹ​മെ​ന്ന് എം.​ടി. ര​മേ​ശ്
വി​ഴി​ഞ്ഞം ക​ലാ​പ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​ല​ർ​ത്തു​ന്ന മൗ​നം ദു​രൂ​ഹ​മെ​ന്ന് എം.​ടി. ര​മേ​ശ്
Thursday, December 1, 2022 5:51 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സം​ഘ​ർ​ഷം ത​ട​യാ​ൻ പോ​ലീ​സി​നു സാ​ധി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും പി​ണ​റാ​യി അ​നു​മ​തി കൊ​ടു​ത്തി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. വി​ഴി​ഞ്ഞം ക​ലാ​പ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​ല​ർ​ത്തു​ന്ന മൗ​നം ദു​രൂ​ഹ​മാ​ണ്. സ​മ​ര​ത്തി​ന് പി​ന്നി​ലെ രാ​ജ്യ​ദ്രോ​ഹ ശ​ക്തി​ക​ൾ ആ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി പ​റ​യ​ണം. പോ​ലീ​സി​നെ അ​ക്ര​മി​ച്ച​വ​ർ​ക്ക് എ​തി​രെ കേ​സി​ല്ല. സ​മാ​ധാ​ന​പ​ര​മാ​യി യോ​ഗം ന​ട​ത്തി​യ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.


കേ​ര​ളം ക​ണ്ട ഏ​റ്റ​വും ഭീ​രു​വാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി. വി​ഴി​ഞ്ഞം അ​ക്ര​മം ത​ട​യാ​ൻ പോ​ലീ​സി​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ഷ്ട്രീ​യ തീ​രു​മാ​ന​ത്തി​നാ​യി പോ​ലീ​സ് കാ​ത്തു​വെ​ന്നും ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.
Related News
<