പാരീസിലെ അതിവേഗതാരമായി "നോഹ ലൈല്‍സ്'
Monday, August 5, 2024 3:20 AM IST
പാരീസ്: പാരീസ് ഒളിമ്പിക്സിലെ അതിവേഗതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ പിന്നിലാക്കിയാണ് ലൈല്‍സ് സ്വര്‍ണം നേടിയത്.
ലൈല്‍സും കിഷെയ്നും 9.79 സെക്കന്‍ഡില്‍ ആണ് ഫിനിഷ് ചെയ്തത്. എന്നാല്‍ സെക്കന്‍ഡിന്റെ അയ്യായിരത്തില്‍ ഒന്ന് അംശത്തില്‍ മുന്നിലെത്തിയതാണ് ലൈല്‍സിനെ ഒന്നാമതെത്തിച്ചത്.
ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫൈനലായിരുന്നു പാരീസിലേത്. 9.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം.