തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​ന്ന് തു​ട​ങ്ങു​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ഫ​ണ്ട് എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ഭാ​ഗി​ക​മാ​യി മാ​ത്രം ആ​രം​ഭി​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ഫ​ണ്ട് എ​ത്തു​ന്ന മു​റ​യ്ക്കു പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങും.

പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണു പ്ര​ധാ​ന​മാ​യി ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ണ​തോ​തി​ലാ​കു​ക​യു​ള്ളു​വെ​ന്നു ധ​ന വ​കു​പ്പു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ടു​ത്ത 15ന​കം പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും.