യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പോലീസുകാരന് സസ്പെൻഷൻ
Saturday, January 28, 2023 8:13 PM IST
കാസർഗോഡ്: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ ടി.വി. പ്രദീപിനെതിരെയാണ് നടപടി. ഇയാൾ നിലവിൽ റിമാൻഡിലാണ്.
ഹോസ്ദുർഗ് മേഖലയിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ കുറ്റത്തിനാണ് പ്രദീപിനെതിരെ നടപടി എടുത്തത്. സ്ത്രീകൾക്കെതിരെ അസഭ്യവർഷം നടത്തുക, മാനഹാനി വരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ സമാനമായ പരാതികൾ നേരത്തെയും ഉയർന്നിരുന്നു.