സ്വ​കാ​ര്യബ​സ് സ​മ​രം മാ​റ്റി​വ​ച്ചു
സ്വ​കാ​ര്യബ​സ് സ​മ​രം മാ​റ്റി​വ​ച്ചു
Saturday, June 3, 2023 2:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ല്‍ ന​ട​ത്താനി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു.

പെ​ര്‍​മി​റ്റ് പ്ര​ശ്‌​നം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ലും വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ജൂ​ണ്‍ 15ന് ​ശേ​ഷം മാ​ത്ര​മേ സ​ര്‍​ക്കാ​രി​നു ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന​തി​നാ​ലു​മാ​ണ് സ​മ​രം മാ​റ്റിവ​ച്ചതെന്ന് ബ​സുടമകൾ അ​റി​യി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, സ്വ​കാ​ര്യ ​ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റു​ക​ള്‍ അ​തേ​പ​ടി പു​തു​ക്കി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.


തി​ങ്ക​ളാ​ഴ്ച വി​ദേ​ശ ​സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തി​യ​ശേ​ഷം വി​ഷ​യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<