കാണാതായ നിലമ്പൂര്‍ സ്വദേശി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
Thursday, September 19, 2024 7:15 AM IST
എടക്കര: കോഴിക്കോട്ടുനിന്നു കാണാതായ നിലമ്പൂര്‍ സ്വദേശിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ കൊന്നമണ്ണ സ്വദേശി കാരക്കാട്ട് പീടികയില്‍ വീട്ടില്‍ കെ.എം. നൈനാന് മാത്യു (59) വിനെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ മൂന്നാം ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ പതിമൂന്ന് മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് കോഴിക്കോട് ടൗണ്‍ പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരുന്നതിനിടെയാണ് കണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.