മഴ കനത്തു;"കുളമായി' കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്
Saturday, September 30, 2023 4:44 PM IST
കൊച്ചി: കനത്ത മഴ തുടരുന്നതോടെ കൊച്ചിയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയത് യാത്രാദുരിതം സൃഷ്ടിച്ചു. കെഎസ്ആര്‍ടിസി ഗ്യാരേജിലും വെള്ളം കയറിട്ടുണ്ട്. വെള്ളം കയറിയതിനാല്‍ സ്റ്റാന്‍ഡിനുള്ളിലെ കടകള്‍ പ്രവര്‍ത്തിക്കുന്നില്ല.
നഗരത്തിൽ പലയിടങ്ങളിലും ഗതാഗത കുരുക്കുണ്ട്. അതിനിടെ, കനത്ത മഴയെത്തുടര്‍ന്ന് ബോല്‍ഗാട്ടിയില്‍ ഒരുവീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പുലര്‍ച്ചെ നാലരയ്ക്ക് ആണ് സംഭവം. ആളപായം ഉണ്ടായില്ല.
നിലവിൽ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.