അയോധ്യ രാമക്ഷേത്രം ഡിസംബർ 30-ന് മുമ്പ് തുറക്കാൻ നീക്കം
Monday, May 22, 2023 9:12 PM IST
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമാണജോലികൾ ഡിസംബർ 30-നകം പൂർത്തിയാക്കുമെന്ന് ക്ഷേത്ര നിർമാണ സമിതി ചെയർമാൻ ന്രിപേന്ദ്ര മിശ്ര അറിയിച്ചു.
ഡിസംബർ 30-ന് മുമ്പായി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രാർഥനകൾ നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും 2024 ഡിസംബർ 30-ന് മുകൾനിലകളുടെ നിർമാണം പൂർത്തിയാക്കുമെന്നും മിശ്ര വ്യക്തമാക്കി.