കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചിട്ട് ബൈക്ക് യാത്രികർ
Sunday, January 29, 2023 6:52 PM IST
എറണാകുളം: ഫോർട്ട് കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കൾ സബ് ഇൻസ്പെക്ടറെ ഇടിച്ച് തെറിപ്പിച്ച ശേഷം കടന്ന് കളഞ്ഞു. അപകടത്തിൽ ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനാന്റെ കൈ ഒടിഞ്ഞു.
ഇന്നലെ രാത്രിയോടെ പള്ളത്തുരാമൻ പാർക്കിന് സമീപമാണ് സംഭവം നടന്നത്. ഹെൽമെറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കൾ പോലീസ് പരിശോധന കണ്ട് വേഗത്തിൽ പോകവെ എസ്ഐയെ വാഹനം ഉപയോഗിച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
യുവാക്കൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.