റാഗിംഗ് ഉൾപ്പെടെ മനുഷ്യവിരുദ്ധ പ്രവൃത്തികൾ ചെയ്താൽ നടപടിയുണ്ടാകുമെന്ന് മന്ത്രി ബിന്ദു
Saturday, February 15, 2025 4:59 PM IST
തൃശൂർ: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ റാഗിംഗ് ഉൾപ്പെടെ മനുഷ്യവിരുദ്ധ പ്രവൃത്തികൾ ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു.
കോളജുകളിൽ റാഗിംഗ് വിരുദ്ധ സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ സാമൂഹ്യജാഗ്രതയും ആവശ്യമാണ്.
കോളജുകളിൽ ആന്റി റാഗിംഗ് സെല്ലുകൾ നിർബന്ധമായും നിയമപരമായും വേണം. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിൽ അടുത്തിടെ റാഗിംഗ് നടന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുണയും അനുകമ്പയും വേണ്ടവരാണ്.
അതിനു വിപരീതമാണ് സംഭവിച്ചത്. കലാലയങ്ങളിൽ റാഗിംഗിനെതിരെ പ്രചാരണം ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.