തൃശൂരിൽ സ്കൂൾ ബസിന്റെ ടയർ പൊട്ടി അപകടം; ഉപയോഗിച്ചത് തേഞ്ഞുതീർന്ന ടയർ
Tuesday, February 7, 2023 8:22 PM IST
തൃശൂർ: കുന്ദംകുളത്ത് സ്കൂൾ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ ആളപായമില്ല.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. 45-ഓളം വിദ്യാർഥികളുമായി സഞ്ചരിക്കുകയായിരുന്ന പെരുമ്പിലാവ് ടിഎംവി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
തേഞ്ഞുതീർന്ന് ഉപയോഗശൂന്യമായ ടയറാണ് ബസിൽ ഉപയോഗിച്ചിരുന്നത്. അപകടം നടന്ന ശേഷം നടത്തിയ പരിശോധനയിൽ ബസിൽ വേഗപ്പൂട്ട് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് അധികൃതർ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.