ദീര്‍ഘകാലമായുള്ള സുഹൃത്ത്; യെച്ചൂരിയുടെ വിയോഗം ഏറെ വേദനിപ്പിച്ചെന്ന് മമ്മൂട്ടി
Friday, September 13, 2024 12:53 AM IST
കൊച്ചി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ദീര്‍ഘകാലമായുള്ള സുഹൃത്തായിരുന്നു യെച്ചൂരിയെന്നും വിയോഗവാര്‍ത്ത തന്നെ ഏറെ വേദനിപ്പിക്കുന്നതാണെന്നും മമ്മൂട്ടി അനുശോചിച്ചു. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസ് മെഡിക്കൽ കോളജിന് പഠനത്തിന് വിട്ടു നൽകും. നിലവിൽ മൃതദേഹം എയിംസിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് ശേഷമായിരിക്കും മൃതദേഹം ആശുപത്രിക്ക് കൈമാറുക. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരി അന്തരിച്ചത്.