"നല്ല സമയം'; ബംഗ്ലാദേശിൽ നിന്ന് വാച്ചുകൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ
Tuesday, June 6, 2023 7:05 PM IST
കോൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി വാച്ചുകൾ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി.
ദക്ഷിണ ബംഗാളിലെ പെട്രാപോൾ അതിർത്തി ചെക്ക്പോസ്റ്റ് വഴി നികുതി അടയ്ക്കാതെ കടത്താൻ ശ്രമിച്ച 435 വാച്ചുകൾ ബിഎസ്എഫ് പിടിച്ചെടുത്തു. വാച്ചുകൾ കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് പൗരരായ ഒരു യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു.
വിദേശനിർമിതവും വിലയേറിയതുമായ വാച്ചുകളാണ് ഇവർ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭ്യമല്ല.