ഇടുക്കിയിൽ അമ്മയും മകനും മരിച്ചനിലയിൽ
Friday, June 2, 2023 4:05 PM IST
ചെറുതോണി: ഇടുക്കിയിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരളാങ്കൽ സ്വദേശി ശശിധരനും അമ്മ മീനാക്ഷിയുമാണ് മരിച്ചത്.
ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)