ക്ലാസ് മുറിയിൽ അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിച്ച അധ്യാപകനെതിരെ നടപടി
Tuesday, January 31, 2023 9:27 PM IST
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്ലാസ് മുറിക്കുള്ളിൽ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ച അധ്യാപകനെതിരെ നടപടി. കോലാപ്പൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ വി.പി. ബാംഗ്ഡിക്ക് മറ്റൊരു സ്കൂളിലേക്ക് ട്രാൻസ്ഫർ നൽകി.
രണ്ട് വർഷമായി ഒമ്പത്, പത്ത് ക്ലാസുകളിലെ പെൺകുട്ടികളുടെ മുന്പിൽ വച്ച് ഇയാൾ അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ ശരീരത്തിൽ ഇയാൾ മോശമായ രീതിയിൽ സ്പർശിച്ചതായും ആരോപണമുണ്ട്.
ബാംഗ്ഡിക്കെതിരെ പരാതികൾ വ്യാപകമായപ്പോഴാണ് മാനേജ്മെന്റ് നടപടി എടുത്തത്. എന്നാൽ ട്രാൻസ്ഫർ ചെയ്തത് ബാംഗ്ഡിയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ഇയാൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.