വിഴിഞ്ഞം സമരം: അടിയന്തര പ്രമേയം അനുവദിച്ച് സഭ
Tuesday, December 6, 2022 10:22 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭ അനുമതി നൽകി. സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോൺഗ്രസ് എംഎൽഎ എം. വിൻസെന്റ് അവതരിപ്പിച്ച പ്രമേയം അനുവദിച്ച സർക്കാർ, ഒരു മണിക്ക് വിഷയം ചർച്ച ചെയ്യാമെന്ന് അറിയിച്ചു. വിഴിഞ്ഞത്തെ പ്രശ്നങ്ങളിൽ സമവായം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പുതീയ നീക്കങ്ങളുടെ ഭാഗമായിയാണ് പ്രമേയം അനുവദിച്ചത്.