നാടിന്റെ സ്വൈര്യം തകർക്കാൻ ശ്രമം; വിഴിഞ്ഞം സംഘർഷത്തിൽ ആരോപണവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Thursday, December 1, 2022 10:25 AM IST
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ ഉണ്ടായതാണ്. ഭീഷണിക്കുപുറമേ വ്യാപക ആക്രമണവുമുണ്ടായി. നാടിന്റെ സ്വൈര്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം സംഘർഷം നേരിടുന്നതിൽ സംയമനം കാണിച്ച പോലീസിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. അക്രമികൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. അക്രമികൾ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ മാറാത്തതിന് കാരണം പോലീസിന്റെ സംയമനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.