ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് ആ​ളു​ക​ൾ റൂം ​ചോ​ദി​ച്ച് എ​ത്തു​ന്നു; സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ നി​ല​വാ​ര​ത്തെക്കുറിച്ച് മ​ന്ത്രി
ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച്  ആ​ളു​ക​ൾ റൂം ​ചോ​ദി​ച്ച് എ​ത്തു​ന്നു; സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ നി​ല​വാ​ര​ത്തെക്കുറിച്ച് മ​ന്ത്രി
Tuesday, December 5, 2023 2:16 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തെ പു​ക​ഴ്ത്തി ന​വ​കേ​ര​ള സ​ദ​സി​ൽ സം​സാ​രി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി.

റോ​ഡ​രി​കി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ട് ആ​ളു​ക​ൾ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് റൂം ​ചോ​ദി​ച്ച് ചെ​ല്ലു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

തൃ​ശൂ​ർ ന​വ​കേ​ര​ള സ​ദ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​ഠി​ക്കു​ന്ന​ത് എ​യ്ഡ​ഡ് മേ​ഖ​ല​യി​ലാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​യ്ഡ​ഡ് മേ​ഖ​ല​യി​ലും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള​ത്തി​ന്‍റെ മ​ക്ക​ളാ​ണെ​ന്ന മ​നോ​ഭാ​വം ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്.

വി​ദ്യാ​ഭ്യാ​സ ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. വീ​ണ്ടും അ​ത് അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ കൊ​ണ്ടു​വ​രാ​ൻ പ​രി​ശ്ര​മി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


5000 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് വേ​ണ്ടി മു​ട​ക്കി​യ​ത്. ഇ​വി​ടെ ഇ​രി​ക്കു​ന്ന പ്രാ​യം ചെ​ന്ന​വ​ർ​ക്ക് ഒ​ന്നു​കൂ​ടി സ്കൂ​ളി​ൽ ചെ​ന്നി​രി​ക്കാ​ൻ തോ​ന്നും.

പ​ല​രും റോ​ഡ് സൈ​ഡി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ട് ഫൈ​വ് സ്റ്റാ‌​ർ ഹോ​ട്ട​ലാ​ണോ​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് റൂം ​ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച് ക​യ​റി​ച്ചെ​ല്ലു​ന്നു.

വ​യ​നാ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച കു​ട്ടി​യു​ടെ സ്കൂ​ളാ​ണ​ത്. അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ആ ​സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. ആ​ദ്യ​ത്തെ ലി​ഫ്റ്റ് വ​ച്ച സ​ർ​ക്കാ​ർ വി​ദ്യാ​ല​യം കൂ​ടി​യാ​ണ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<