കണ്ടത് കേള്‍ക്കുന്നു; വയനാട് ദുരന്തത്തില്‍ അവലോകന യോഗം പുരോഗമിക്കുന്നു
Saturday, August 10, 2024 4:44 PM IST
വയനാട്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഒ. ആര്. കേളു, എ.കെ. ശശീന്ദ്രന്, കെ.രാജന്, ടി.സിദ്ദീഖ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
കല്‍പ്പറ്റ കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ചീഫ് സെക്രട്ടറി വേണുവാണ് ദുരന്തത്തെ കുറിച്ചുള്ള സമഗ്ര ചിത്രം പ്രധാനമന്ത്രിക്ക് മുന്നില്‍ വിശദീകരിക്കുന്നത്. വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശവാസികളുടെ പുനരധിവാസമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായി ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം, ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഒന്‍പതംഗ സമിതിക്ക് മുന്‍പിലും ഇക്കാര്യങ്ങള്‍ സംസ്ഥാനം അവതരിപ്പിച്ചിരുന്നു.