കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Saturday, June 10, 2023 6:49 PM IST
തെങ്കാശി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെങ്കാശി കരുപ്പാനധി ഡാം സ്വദേശിയായ ആർ. വേൽ ധുരൈ(29) ആണ് മരിച്ചത്.
കല്ലാർ മേഖലയിലെ സ്വകാര്യ കൃഷിത്തോട്ടത്തിൽ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്ന വേൽ ധുരൈയെ മേയ് 16-നാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുനൽവേലി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.