നിങ്ങൾ പിണറായിയുടെ അഴിമതി കാമറ നിരീക്ഷണത്തിലാണ്; മുന്നറിയിപ്പ് ബോർഡുമായി യൂത്ത് കോൺഗ്രസ്
Monday, June 5, 2023 11:48 PM IST
കോട്ടയം: എഐ കാമറയ്ക്കെതിരെ വ്യത്യസ്ഥമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
"നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു' എന്ന മുന്നറിയിപ്പ് ബോർഡാണ് യൂത്ത് കോൺഗ്രസ് സ്ഥാപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രതിഷേധ ബോര്‍ഡിനൊപ്പം നില്ക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിനു മുന്നില്‍ നിന്നെടുത്ത ചിത്രമാണ് മാങ്കൂട്ടത്തില്‍ പങ്കുവച്ചത്.