കോട്ടയത്ത് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കോട്ടയത്ത് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
Saturday, October 8, 2022 4:03 PM IST
കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിയുടെ മുഖത്ത് ഗുരുതര പരിക്ക്. കുട്ടി വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്.

കോട്ടയം ചിങ്ങവനത്ത പാക്കില്‍ പവര്‍ ഹൗസ് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന അഭിറാം(13)ആണ് അപകടത്തില്‍പെട്ടത്. കുട്ടിയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാന്‍ അമിതവേഗത്തില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<