ഐഎഎസ് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ഡോ. വി.വേണുവിന് ഗുരുതര പരിക്ക്
ഐഎഎസ് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു;  ഡോ. വി.വേണുവിന് ഗുരുതര പരിക്ക്
Monday, January 9, 2023 9:59 AM IST
ആലപ്പുഴ: കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഐഎഎസ് ദമ്പതികള്‍ക്ക് പരിക്ക്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ വേണുവിന്‍റെ മൂക്കിനും വയറിനും പരിക്കേറ്റു. ആന്തരിക രക്തസ്രാവമുണ്ട്. അദ്ദേഹത്തെ പരുമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരം എന്നാണ് റിപ്പോർട്ട്.

വേണുവിന്‍റെ ഭാര്യയും തദ്ദേശസ്വയംഭരണവകുപ്പില്‍ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശാരദ മുരളീധരനും കാറിലുണ്ടായിരുന്നു. ഇവരുടെ മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.


കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണു. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<