കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം;പുനഃസംഘടനാ ചര്‍ച്ച മുഖ്യ അജണ്ട
കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം;പുനഃസംഘടനാ ചര്‍ച്ച മുഖ്യ അജണ്ട
Wednesday, January 11, 2023 8:39 AM IST
തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ബുധനാഴ്ച ഭാരവാഹി യോഗവും വ്യാഴാഴ്ച നിര്‍വാഹക സമിതി യോഗവും ചേരും.

കെപിസിസി പുനഃസംഘടന മുഖ്യ ചര്‍ച്ചകയാകും. ബൂത്ത് തലം മുതലുള്ള പുനഃസംഘടന വേഗത്തിലാക്കാന്‍ തീരുമാനം ഉണ്ടാകും. തരൂര്‍ വിവാദവും എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും ചര്‍ച്ചയാകും.

ലോക്സഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങേണ്ട സമയത്ത് പാര്‍ട്ടിയുടെ സാധ്യതകള്‍ കൊട്ടിയടക്കും വിധമുള്ള പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാന്‍ നേതൃത്വം ഇടപെട്ടേക്കും. പരസ്യ ചര്‍ച്ചകള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയുള്ള തീരുമാനം നേതൃയോഗങ്ങളില്‍ ഉണ്ടായേക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<