വീഡിയോ ഗെയിമില്‍ തോല്‍പിച്ചതിന് സുഹൃത്തിനെ 10 വയസുകാരന്‍ വെടിവച്ചുകൊന്നു
വീഡിയോ ഗെയിമില്‍ തോല്‍പിച്ചതിന് സുഹൃത്തിനെ 10 വയസുകാരന്‍ വെടിവച്ചുകൊന്നു
Thursday, January 19, 2023 8:56 AM IST
മെക്സികോ സിറ്റി: വീഡിയോ ഗെയിമില്‍ തോല്‍പിച്ചതിന് 10 വയസുകാരന്‍ സുഹൃത്തിനെ വെടിവച്ചുകൊന്നു. ഞായറാഴ്ച മെക്സിക്കോയിലെ വെരാക്രൂസില്‍ വീഡിയോ ഗെയിമുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയിലാണ് ദാരുണ സംഭവമുണ്ടായത്.

ഗെയിമില്‍ തോറ്റതില്‍ അസ്വസ്ഥനായ കുട്ടി വീട്ടിലുള്ള തോക്കുമായി തിരികെ എത്തി വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ 11 വയസുകാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ വെടിവച്ച കുട്ടിയും കുടുംബവും അവിടെ നിന്നും കടന്നുകളഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<