ഹക്കീം ഫൈസി ആദൃശേരി സിഐസി ജന.സെക്രട്ടറി സ്ഥാനം രാജിവച്ചു
ഹക്കീം ഫൈസി ആദൃശേരി സിഐസി ജന.സെക്രട്ടറി സ്ഥാനം രാജിവച്ചു
Wednesday, February 22, 2023 12:47 PM IST
കോഴിക്കോട്: ഹക്കീം ഫൈസി ആദൃശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്(സിഐസി) ജന.സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്തയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജി.

രാജിക്കത്ത് സിഐസി പ്രഡിഡന്‍റ് കൂടിയായ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഹക്കീം ഫൈസി രാജിവയ്ക്കണമെന്ന നിലപാടില്‍ സമസ്ത ഉറച്ചുനിന്നതോടെ സാദിഖലി തങ്ങള്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

സമസ്തയുടെ വിലക്ക് ലംഘിച്ച് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടതില്‍ സമസ്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജി.

നേരത്തെ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്ത അച്ചടക്ക നടപടി സ്വീകരിച്ച ഹക്കീം ഫൈസിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി, യുവജന വിഭാഗം കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു.

എന്നാല്‍ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഫൈസിയുമായി വേദി പങ്കിടുകയായിരുന്നു.

സിഐസി പ്രഡിഡഡന്‍റ് സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് സാദിഖലി തങ്ങള്‍ സമസ്തയെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ രാജിവയ്‌ക്കേണ്ടെന്നാണ് സമസ്തയുടെ നിലപാട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<