തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
Tuesday, March 14, 2023 2:09 PM IST
തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്.

39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിലാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻതന്നെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<