റംസാന് ബിജെപി പ്രവർത്തകർ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കും: പ്രകാശ് ജാവദേക്കർ
റംസാന് ബിജെപി പ്രവർത്തകർ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കും: പ്രകാശ് ജാവദേക്കർ
Saturday, April 15, 2023 1:04 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റംസാന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കുമെന്ന് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ. അന്നേ ദിവസം ബിജെപി നേതാക്കളും പ്രവര്‍ത്തകരും മുസ്ലിം വീടുകളിലെത്തുമെന്നും ജാവദേക്കർ പറഞ്ഞു.

വിഷു ദിനത്തില്‍ ക്രൈസ്തവ മത പുരോഹിതരുമായി ബിജെപി നേതാവ് വി.വി. രാജേഷിന്‍റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാവദേക്കര്‍.

എൽഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ലെന്നും അതിൽ മാറ്റമുണ്ടാകുന്നുവെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<