ഇരിട്ടിയിൽ യുവാവ് പുഴയിൽ മുങ്ങിമരിച്ചു
Sunday, April 23, 2023 8:27 PM IST
കണ്ണൂർ: ഇരിട്ടി കാക്കയങ്ങാട് പാലപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. വയനാട് നടവയൽ സ്വദേശി കാഞ്ഞിരത്തിങ്കൽ ഷിജി ജോസഫ് (40) ആണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.