വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി
വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി
Tuesday, April 25, 2023 6:50 PM IST
സ്വന്തം ലേഖകൻ
ആലപ്പുഴ: നിയമബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത് തട്ടിപ്പ് നടത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി. മാസങ്ങള്‍ക്കൊടുവിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സെസി കീഴടങ്ങിയത്.

പ്രതിയെ മേയ് എട്ടുവരെ കോടതി റിമാൻഡ് ചെയ്തു. സെസിയുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. എല്‍എല്‍ബി പാസാകാത്ത സെസി സേവ്യര്‍ വ്യാജ എൻറോള്‍മെന്‍റ് നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രാക്ടീസ് നടത്തിയിരുന്നത്.


പോലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങുകയായിരുന്നു.
Related News
<