കേരളാ സ്റ്റോറിയും കക്കുകളി നാടകവും നിരോധിക്കണം: കെ. മുരളീധരൻ
കേരളാ സ്റ്റോറിയും കക്കുകളി നാടകവും നിരോധിക്കണം: കെ. മുരളീധരൻ
Monday, May 1, 2023 1:39 PM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളാ സ്റ്റോറിയും കക്കുകളി നാടകവും നിരോധിക്കണമെന്ന് കെ. മുരളീധരൻ എംപി. വർഗീയത വളർത്തുന്ന ഒന്നും അനുവദിക്കരുത്. സർക്കാർ കടുത്ത നിലപാട് എടുത്താൽ യുഡിഎഫ് ഒപ്പമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തെ കേന്ദ്രം നിരന്തരം അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെയും മുരളീധരൻ രംഗത്തുവന്നു.

ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാകുമ്പോൾ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായി മാറും. കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്നും മുരളീധരൻ വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<