കെൽട്രോൺ ചെയർമാനെ കാത്തിരിക്കുന്നത് ശിവശങ്കറിന്റെ അനുഭവം: ചെന്നിത്തല
സ്വന്തം ലേഖകൻ
Sunday, May 28, 2023 4:17 PM IST
തിരുവനന്തപുരം: കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അനുഭവമാണ് ഉണ്ടാവാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല. എഐ കാമറ സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
എഐ കാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണ്. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ കാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.