പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ അ​തി​ക്ര​മം; ഫു​ഡ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍
പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ അ​തി​ക്ര​മം; ഫു​ഡ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, May 29, 2023 12:04 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ഫു​ഡ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര ക​ട​വ​ട്ടാ​രം ചി​റ്റാ​ക്കോ​ട് കൊ​ട്ടാ​ര​ത്തു​വി​ള വീ​ട്ടി​ല്‍ ര​തീ​ഷ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൂ​വാ​ര്‍ പോ​ലീ​സ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ഫു​ഡ് ഡെ​ലി​വ​റി​യ്ക്ക് എ​ത്തി​യ പ്രതി വീ​ടി​ന്‍റെ മു​റ്റം തൂ​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യോ​ട് ഒ​രു അ​ഡ്ര​സ് അ​റി​യാ​മോ എ​ന്ന് ചോ​ദി​ച്ച ശേ​ഷം കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ക്ക​ള​യി​ലേ​യ്ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​ന്നാ​ലെ എ​ത്തി​യ ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.


വീ​ടിന്‍റെ മു​റ്റ​ത്തി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ​യും ഇ​യാ​ള്‍ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<