മനസ് തുറന്ന് സി.ദിവാകരൻ; പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ആഗ്രഹിച്ചിരുന്നു
Tuesday, May 30, 2023 3:32 PM IST
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. "കനൽവഴികളിലൂടെ' എന്ന തന്റെ ആത്മകഥയുടെ പ്രകാശനത്തിനു മുന്‍പായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ ചതിപ്രയോഗങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കേണ്ടെന്നതുകൊണ്ട് പലതും തുറന്ന് എഴുതിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പാര്‍ട്ടി നല്കിയ നേട്ടങ്ങളും തിരിച്ചടികളും വിവരിക്കുന്നതാണ് ആത്മകഥ. ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മകഥ പ്രകാശനം ചെയ്യും.