ഒഡീഷ ട്രെയിൻ അപകടം: നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
Friday, June 2, 2023 10:08 PM IST
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്ത. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി താൻ സംസാരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.