രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, June 4, 2023 2:23 PM IST
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ലാ​ഡ്നൂ​ൺ എം​എ​ൽ​എ മു​കേ​ഷ് ഭ​ക​ർ, ര​ത്ത​ൻ​ഗ​ഢ് എം​എ​ൽ​എ അ​ഭി​നേ​ഷ് മെ​ഹ്‌​റി​ഷി എ​ന്നി​വ​രെ വി​ദേ​ശ​ത്ത് നി​ന്നും ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ര​ണ്ടു​കോ​ടി രൂ​പ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ൽ​എ​മാ​രു​ടെ പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക​അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ പ​വ​ൻ ഗോ​ദാ​ര എ​ന്ന​യാ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് കോ​ളി​ലൂ​ടെ എം​എ​ൽ​എ​മാ​രെ ബ​ന്ധ​പ്പെ​ട്ട​ത്.


വി​ദേ​ശ​ത്ത് നി​ന്നും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്ന​യു​ട​ൻ​ത​ന്നെ പ​വ​നെ പോ​ലീ​സ് പി​ടി​കൂ​ടി. കൂ​ടാ​തെ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സ​ജ്ഞ​യ് ചൗ​ധ​രി എ​ന്ന​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<