പത്തു വയസുകാരിക്ക് പീഡനം; പ്രതിക്ക് 83 വര്‍ഷം തടവും പിഴയും
Tuesday, June 6, 2023 2:56 AM IST
തളിപ്പറമ്പ്: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷന് പരിധിയിലെ പുളിങ്ങോം സ്വദേശി രമേശനെ (32)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്. 2018 ഏപ്രിലിലാണ് പത്തു വയസുകാരിയെ പ്രതി സ്വന്തം വീട്ടില്‍ പീഡിപ്പിച്ചത്.