ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്രം ഔ​ദ്യോ​ഗി​ക ഭൂ​പ​ട​മ​ല്ലെ​ന്ന് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി
ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്രം ഔ​ദ്യോ​ഗി​ക ഭൂ​പ​ട​മ​ല്ലെ​ന്ന് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി
Wednesday, June 7, 2023 8:13 PM IST
കാ​ഠ്മ​ണ്ഡു: പു​തു​താ​യി നി​ർ​മി​ച്ച ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ സ്ഥാ​പി​ച്ച അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്രം ഔ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പൊ​ളി​റ്റി​ക്ക​ൽ മാ​പ് അ​ല്ലെ​ന്ന് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ കു​മാ​ർ ദ​ഹ​ൽ.

അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്ര​ത്തെ​പ്പ​റ്റി നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ദ​ഹ​ൽ ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, മ്യാ​ൻ​മ​ർ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളെ ഒ​രൊ​റ്റ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്രം നേ​പ്പാ​ളി​ൽ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. നേ​പ്പാ​ളി​ന്‍റെ സ്വ​ത​ന്ത്ര സ്വ​ത്വ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ഇ​തെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ദ​ഹ​ൽ രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ദ​ഹ​ൽ പ​റ​ഞ്ഞു.


അ​ഖ​ണ്ഡ ഭാ​ര​തം എ​ന്ന​ത് ഒ​രു സാം​സ്കാ​രി​ക ചി​ത്രീ​ക​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​തൊ​രു ഔ​ദ്യോ​ഗി​ക ഭൂ​പ​ട​മാ​യി ഇ​ന്ത്യ ക​രു​തു​ന്നി​ല്ലെ​ന്ന് ത​നി​ക്ക് മ​റു​പ​ടി ല​ഭി​ച്ച​താ​യും ദ​ഹ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സ് വേ​ദി​ക​ളി​ൽ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്രീ​ക​ര​ണം. കാ​വി​ക്കൊ​ടി​യു​മാ​യി നി​ൽ​ക്കു​ന്ന ഭാ​ര​ത​മാ​താ​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​ഭൂ​ഖ​ണ്ഡ​മാ​കെ ഒ​രൊ​റ്റ ക​ര​യാ​യി ആ​ണ് ഇ​തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മ​റ്റൊ​രു രൂ​പ​മാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<