പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകമാണ് ഉമ്മന്‍ചാണ്ടി: കെ.രാജന്‍
പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകമാണ് ഉമ്മന്‍ചാണ്ടി: കെ.രാജന്‍
Tuesday, July 18, 2023 10:09 AM IST
തിരുവനന്തപുരം: കേരളത്തിന്‍റെ പൊതുരാഷ്ട്രീയത്തില്‍ പുതിയ തലമുറയ്ക്ക് പഠിക്കാന്‍ കഴിയുന്ന പാഠപുസ്തമാണ് ഉമ്മന്‍ ചാണ്ടിയെന്ന് മന്ത്രി കെ.രാജന്‍. ജനങ്ങളെ കൂട്ടി മുന്നോട്ട് പോകുന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ രസതന്ത്രമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും കടന്നുവന്നതിന്‍റെ എല്ലാ അനുഭവങ്ങളും അദ്ദേഹം കൈമുതലാക്കി. ജനങ്ങള്‍ക്കിടയില്‍നിന്ന് എങ്ങനെ രാഷ്ട്രീയപ്രവര്‍ത്തനം നടത്താം എന്ന് കാണിച്ച് തന്നു.


പുതിയ തലമുറയ്ക്ക് നിറയെ ഊര്‍ജവും ആവേശവും പകര്‍ന്ന നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും മന്ത്രി അനുസ്മരിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<