ഗള്‍ഫില്‍ നിന്നും എത്തി, ഭാര്യയെ തലയ്ക്കടിച്ചുകൊന്നു
ഗള്‍ഫില്‍ നിന്നും എത്തി, ഭാര്യയെ തലയ്ക്കടിച്ചുകൊന്നു
Friday, July 21, 2023 10:34 AM IST
സ്വന്തം ലേഖകൻ
മലപ്പുറം: ഗൾഫിൽനിന്നു കഴിഞ്ഞദിവസം അവധിക്കുവന്ന യുവാവിന്‍റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ആക്രമണം നടത്തിയ ശേഷം ഭർത്താവ് തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ (40)കടന്നുകളഞ്ഞു.

കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


നിലത്തുവീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<