ഉമ്മൻ ചാണ്ടി അനുസ്മരണം: വിവാദം അനാവശ്യമെന്ന് സതീശൻ
ഉമ്മൻ ചാണ്ടി അനുസ്മരണം: വിവാദം അനാവശ്യമെന്ന് സതീശൻ
Monday, July 24, 2023 3:41 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അനാവശ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ വിളിക്കണമെന്ന് മുതിർന്ന നേതാക്കൾ തീരുമാനിച്ചതാണ്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകും. അത് രാഷ്ട്രീയ വേദികളിൽ ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു.


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പാണത്. സ്ഥാനാർഥിയെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<