ജലനിരപ്പ് ഉയർന്നു; പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും
ജലനിരപ്പ് ഉയർന്നു; പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും
Tuesday, July 25, 2023 10:00 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും. ജലനിരപ്പ് 423 മീറ്ററായി ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 423.98 ആണ് അണക്കെട്ടിന്‍റെ പരമാവധി ജല സംഭരണശേഷി.

വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയശേഷം അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടും. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<