മാവോയിസ്റ്റ് തെരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; പോലീസുകാരന് പരിക്ക്
മാവോയിസ്റ്റ് തെരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; പോലീസുകാരന് പരിക്ക്
Wednesday, July 26, 2023 11:14 AM IST
സ്വന്തം ലേഖകൻ
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. തണ്ടർബോൾട്ട് അംഗമായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്.

ബുധനാഴ്ച പുലർച്ചെ കരുളായി വനമേഖലയിൽവച്ചാണ് സംഭവം. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.

ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<