"എനിക്കെതിരേ കേസെടുക്കണം': വിനായകൻ വീണ്ടും എയറിൽ
"എനിക്കെതിരേ കേസെടുക്കണം': വിനായകൻ വീണ്ടും എയറിൽ
Friday, July 28, 2023 7:44 PM IST
സ്വന്തം ലേഖകൻ
കൊ​ച്ചി: ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ വി​നാ​യ​ക​ൻ രം​ഗ​ത്ത്. കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ലാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​നാ​യ​ക​ന്‍റെ മ​റു​പ​ടി.

പരാമർശത്തിൽ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ പറയുന്നതിന്‍റെ ചിത്രവും ഫേസ്ബുക്ക് പോസ്റ്റിൽ വിനായകൻ നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിനടിയിൽ നിരവധിപ്പേരാണ് താരത്തിനെതിരേ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.

"എന്ത് ഉണ്ടായിട്ടെന്താ അഞ്ചു കാശിന്‍റെ ബുദ്ധി ഇല്ലങ്കിൽ പോയില്ലേ, ലഹരി ഇറങ്ങിയില്ലേ വിനായകാ' തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിൽ നിറയുന്നത്.

ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള വി​​ലാ​​പ​​യാ​​ത്ര ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​ധി​​ക്ഷേ​​പ വീ​​ഡി​​യോ​​യു​​മാ​​യി വി​​നാ​​യ​​ക​​ന്‍ രം​​ഗ​​ത്തു​​വ​​ന്ന​​ത്. തു​​ട​​ര്‍ന്ന് കോ​​ണ്‍ഗ്ര​​സ് എ​​റ​​ണാ​​കു​​ളം നോ​​ര്‍ത്ത് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് സ​​ന​​ല്‍ നെ​​ടി​​യ​​ത്ത​​റ ന​​ല്‍കി​​യ പ​​രാ​​തി​​യി​​ല്‍ പോ​​ലീ​​സ് വി​​നാ​​യ​​ക​​നെ​​തി​​രേ കേ​​സെ​​ടു​​ത്തിരുന്നു.


ക​​ലാ​​പ​​മു​​ണ്ടാ​​ക്കാ​​നു​​ള്ള ഉ​​ദ്ദേ​​ശ്യത്തോ​​ടെ പ്ര​​കോ​​പ​​നം ന​​ല്‍കു​​ക, മൃ​​ത​​ദേ​​ഹ​​ത്തോ​​ട് അ​​നാ​​ദ​​ര​​വ് തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ള്‍ ചു​​മ​​ത്തി​​യാ​​ണു കേ​​സ്. സം​​ഭ​​വ​​ത്തി​​ല്‍ പോ​​ലീ​​സി​​ന് നേ​​രി​​ട്ടും ഇ ​​മെ​​യി​​ല്‍ മു​​ഖേ​​ന​​യും നി​​ര​​വ​​ധി പ​​രാ​​തി​​ക​​ള്‍ ല​​ഭി​​ച്ചി​​രു​​ന്നു.

പിന്നാലെ വിനായകന്‍റെ കലൂരിലെ ഫ്ലാറ്റിലെത്തി താരത്തെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിനായകന്‍റെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<