"മോദി അടുത്ത വര്‍ഷം വീട്ടില്‍ പതാക ഉയര്‍ത്തും' ; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ
"മോദി അടുത്ത വര്‍ഷം വീട്ടില്‍ പതാക ഉയര്‍ത്തും' ; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ
Tuesday, August 15, 2023 6:41 PM IST
ന്യൂഡല്‍ഹി: അടുത്ത വര്‍ഷവും താന്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. മോദി അടുത്ത വര്‍ഷം പതാക ഉയര്‍ത്തുക ചെങ്കോട്ടയില്ലല്ല, അദ്ദേഹത്തിന്‍റെ വീട്ടിലായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടേത് ധാര്‍ഷ്ട്യം നിറഞ്ഞ പരാമര്‍ശമാണ്. രാജ്യത്തുണ്ടായ നേട്ടങ്ങളെല്ലാം സമീപകാലത്ത് കൈവരിച്ചതാണെന്ന് പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കാലം മുതല്‍ ഇന്ത്യ നേട്ടങ്ങള്‍ കൈവരിക്കാന്‍ തുടങ്ങിയതാണെന്ന് ഖാര്‍ഗെ വ്യക്തമാക്കി.


മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. പ്രതിപക്ഷത്തെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

കണ്ണിന് ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നതിനാലാണ് ചെങ്കോട്ടയില്‍ എത്താതിരുന്നതെന്നും ഖാര്‍ഗെ വിശദീകരിച്ചു. മാത്രമല്ല വീട്ടിലും കോണ്‍ഗ്രസ് ഓഫീസിലും പതാക ഉയര്‍ത്തണമായിരുന്നു.

ചെങ്കോട്ടയില്‍ പോയിരുന്നെങ്കില്‍ സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രി പോയ ശേഷമേ മടങ്ങാനാവൂ. വൈകിയാല്‍ എഐസിസി ആസ്ഥാനത്ത് സമയത്ത് എത്താനാകുമായിരുന്നില്ലെന്നും ഖാര്‍ഗെ പ്രതികരിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<